10:51pm 03 July 2026
NEWS
സുവർണ്ണ കേരളമായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു മന്ത്രി പി സി വിഷ്ണുനാഥ്
03/07/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുവർണ്ണ കേരളമായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു മന്ത്രി പി സി വിഷ്ണുനാഥ്
HIGHLIGHTS

കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026 ൻ്റെ ഉദ്ഘാടനം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്റെറിൽ മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിക്കുന്നു.

സ്വർണ്ണത്തിന്റെ വ്യാപാരത്തിലും ഉപഭോഗത്തിലും വ്യാപാരത്തിലും രാജ്യത്തിന്റെ ആകെയുള്ള ബിസിനസ്സിന്റെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്താണ്.  ഈ അർത്ഥത്തിൽ കേരളത്തെ സുവർണ്ണ കേരളം എന്ന് വിശേഷിപ്പിക്കാമെന്ന്  ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു.

കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026 ൻ്റെ ഉദ്ഘാടനം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്റെറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ പതിനഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം ശാഖകളുണ്ടെന്നത് ലോക ജ്വല്ലറി ബിസിനസ്സിൽ കേരളത്തിനുള്ള വലിയ പ്രാധാന്യമാണ് കാണിക്കുന്നത്. പതിറ്റാണ്ടുകളായി വ്യാപാരികൾ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും ഗുണനിലവാരവും ഉപഭോക്തൃ സൗഹൃദ സമീപനവുമാണ് ഈ വളർച്ചയ്ക്ക് കാരണം. വെറും വിപണി മൂല്യം മാത്രമുള്ള സ്വർണ്ണക്കട്ടികളേക്കാൾ വൈകാരിക മൂല്യമുള്ളതാണ് ആഭരണങ്ങൾ. ലോകത്തെ പ്രമുഖ ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ അതോടൊപ്പം പൈതൃകം കൂടി കൈമാറുന്നുണ്ട്. അതുപോലെ നമ്മുടെ ക്ഷേത്ര ശില്പങ്ങൾ, കഥകളി, ചുണ്ടൻ വള്ളങ്ങൾ, പടയണി തുടങ്ങിയ കേരളത്തിന്റെ തനത് സംസ്കാരവും കഥകളും കൂടി ആഭരണ രൂപകൽപ്പനയിൽ ഉൾപ്പെടുത്തണം. ഇത് ടൂറിസവുമായി ബന്ധപ്പെട്ട മികച്ചൊരു സാംസ്കാരിക കൈമാറ്റത്തിന് വഴിയൊരുക്കുമെന്നും ജ്വല്ലറി വ്യാപാരികളുടെ ഈ പങ്കാളിത്തം കേരള ടൂറിസത്തിനും മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, നിയമസഭാംഗം പി. എം. എ. സമീർ,ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റേ,വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സി.ഇ.ഒ സച്ചിൻ ജെയിൻ,ഇന്ത്യൻ അസോസിയേഷൻ ഫോർ ഗോൾഡ് എക്സലൻസ്ആൻ സ്റ്റാൻഡേർഡ് (ഐ.എ.ജി.ഇ.എസ്) സി.ഇ.ഒ ശ്രീ കൗശ്ലേന്ദ്ര സിൻഹ, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക,ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ മുൻ ചെയർമാൻ ശ്സിയാം മെഹ്റ, തമിഴ്നാട് ജ്വല്ലേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡന്റ് എ. എസ്. ശ്രീറാം, മധുര ജ്വല്ലേഴ്സ് ആൻഡ് ബുള്ളിയൻ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ, ട്രഷറർ സി വി കൃഷ്‌ണദാസ്  തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വർണ്ണവ്യാപാരികളും നിർമ്മാണ മേഖലയിലെ നാലായിരത്തോളം പ്രമുഖരും പങ്കെടുക്കുന്ന മേളയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img