
ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ഈ വർഷത്തെ മികച്ചവിദ്യാർത്ഥി കർഷകർക്കുള്ള അവാർഡ് നേട്ടത്തിന്റെ നിറവിൽ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ.
കാർഷിക ബോധവത്കരണത്തിനും സുസ്ഥിര ജീവിതശൈലിക്കും പ്രാധാന്യം നൽകുന്ന ‘നമ്മുടെ അടുക്കള തോട്ടം’ (NAD) യംഗ് ഫാർമർ കോൺടെസ്റ്റിൽ എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളായ
ഏഴാം ക്ലാസുകാരായ തമീം അഹമ്മദ് (7-I) ഒന്നാം സ്ഥാനവും ജിയ മരിയ ജിറ്റോ (7-S) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തറിലെ പ്രവാസി സമൂഹത്തിൽ ഓർഗാനിക് കൃഷിയെക്കുറിച്ചുള്ള ബോധവത്കരണവും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ട്പ്രവർത്തിക്കുന്ന
NAD എല്ലാ മത്സരാർത്ഥികൾക്കും നാല് തരത്തിലുള്ള പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുകയും കൃഷിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകി. ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ നിന്ന് മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പതിനാലു വിദ്യാർത്ഥികൾ മത്സരത്തിന് രജിസ്റ്റർ ചെയ്തു, സുസ്ഥിരതയോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.
‘ജൈവകർഷികോത്സവം 2025’ വേദിയിൽ വിജയികൾക്ക് അവാർഡുകളും സമ്മാനങ്ങളും നൽകി.











