11:05am 20 May 2026
NEWS
ഒറ്റക്കൊമ്പൻ
ക്ലൈമാക്‌സ് ഇനി എപ്പോൾ...?

19/05/2026  03:20 PM IST
ജി.കെ
ഒറ്റക്കൊമ്പൻ ക്ലൈമാക്‌സ് ഇനി എപ്പോൾ...

സുരേഷ്‌ഗോപിയെ നായകനാക്കി മാത്യൂസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം ഇതുവരെയും ഷൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോട്ടയത്തെ 'അതിരമ്പുഴ' പള്ളിയിലെ പെരുന്നാളിന്റെ ദൃശ്യങ്ങൾ ഒറ്റക്കൊമ്പനുവേണ്ടി ഷൂട്ട് ചെയ്യാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും പോലീസ് വകുപ്പിൽ നിന്നും ചിത്രീകരണത്തിനുള്ള പെർമിഷൻ ലഭിച്ചില്ല. അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സുരക്ഷാസംവിധാനങ്ങളിൽ തകരാറുകളുണ്ടാക്കാൻ വഴിയുണ്ടെന്നുള്ള പോലീസിന്റെ നിഗമനതതെ തുടർന്നാണ് ഷൂട്ടിംഗിനുള്ള അനുമതി നൽകാതിരുന്നത്.
പള്ളിയും പെരുന്നാളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ രംഗങ്ങൾ സെറ്റിട്ട് പാലായിൽ ചിത്രീകരിച്ചിരുന്നുവെങ്കിലും ഒരു പള്ളിയിലെ യഥാർത്ഥ പെരുന്നാൾ ദൃശ്യങ്ങൾ സിനിമയുടെ വിഷ്വൽ ബ്യൂട്ടി വർദ്ധിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു സംവിധായകൻ അതിരമ്പുഴ പള്ളിയിലെ പെരുന്നാളിനായി കാത്തിരുന്നത്.
ഇനി ക്ലൈമാക്‌സിനുവേണ്ടി മറ്റൊരു പള്ളി പെരുന്നാൾ ഷൂട്ട് ചെയ്യുകയോ അല്ലെങ്കിൽ വീണ്ടും സിനിമയ്ക്കുവേണ്ടി മാത്രമായി സെറ്റിടുകയോ ചെയ്യേണ്ടി വരും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ഘട്ടം ഘട്ടമായി സമയോചിതമായി നടന്നുവരുന്നുണ്ട്.
ഗോകുലം ഗോപാലനാണ് ഒറ്റക്കൊമ്പന്റെ നിർമ്മാതാവ്.
 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img