06:55pm 01 May 2026
NEWS
പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു
12/10/2025  07:47 AM IST
nila
 പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ എന്ന രോഗത്തോട് പോരാടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ദി ഗോഡ്ഫാദർ സിനിമകളിലെ ശ്രദ്ധേയായ ഡയാൻ കീറ്റൺ, 1977-ലെ ആനി ഹാൾ എന്ന സിനിമയിലൂടെ ഓസ്കർ നേടിയ താരമാണ്.

അഞ്ച് പതിറ്റാണ്ടോളം ഹോളിവുഡിൽ തിളങ്ങിയ താരമാണ് ഡയാൻ കീറ്റൺ. ദി ഫസ്റ്റ് വൈവ്സ് ക്ലബ്, സംതിംഗ്സ് ഗോട്ട ഗിവ്, ബുക്ക് ക്ലബ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചത്.

"ആനി ഹാൾ" വിജയത്തിന് പുറമേ, "റെഡ്സ്", "സംതിംഗ്സ് ഗോട്ട ഗിവ്", "മാർവിൻസ് റൂം" എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഹാൾ മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ നേടി. "ദി ഗോഡ്ഫാദർ", "ഫാദർ ഓഫ് ദി ബ്രൈഡ്", "ബേബി ബൂം" എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങൾ. താരം വിവാഹം കഴിച്ചിരുന്നില്ല.  രണ്ടു കുട്ടികളെ ദത്തെടുത്ത് വളർത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img