
പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ എന്ന രോഗത്തോട് പോരാടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ദി ഗോഡ്ഫാദർ സിനിമകളിലെ ശ്രദ്ധേയായ ഡയാൻ കീറ്റൺ, 1977-ലെ ആനി ഹാൾ എന്ന സിനിമയിലൂടെ ഓസ്കർ നേടിയ താരമാണ്.
അഞ്ച് പതിറ്റാണ്ടോളം ഹോളിവുഡിൽ തിളങ്ങിയ താരമാണ് ഡയാൻ കീറ്റൺ. ദി ഫസ്റ്റ് വൈവ്സ് ക്ലബ്, സംതിംഗ്സ് ഗോട്ട ഗിവ്, ബുക്ക് ക്ലബ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചത്.
"ആനി ഹാൾ" വിജയത്തിന് പുറമേ, "റെഡ്സ്", "സംതിംഗ്സ് ഗോട്ട ഗിവ്", "മാർവിൻസ് റൂം" എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഹാൾ മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ നേടി. "ദി ഗോഡ്ഫാദർ", "ഫാദർ ഓഫ് ദി ബ്രൈഡ്", "ബേബി ബൂം" എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങൾ. താരം വിവാഹം കഴിച്ചിരുന്നില്ല. രണ്ടു കുട്ടികളെ ദത്തെടുത്ത് വളർത്തുകയായിരുന്നു.











