12:41am 08 November 2026
NEWS
ഒരുമ എടക്കുളം ഖത്തർ - ഇഫ്താർ സംഗമം നടത്തി
18/03/2025  07:08 PM IST
ഒരുമ എടക്കുളം  ഖത്തർ - ഇഫ്താർ സംഗമം നടത്തി

ഒരുമ എടക്കുളം ഖത്തർ ഇഫ്താർ വിരുന്ന് നടത്തി.ഇൻസ്പൈർ ഹാളിൽ നടന്ന ഇഫ്താർ വിരുന്നിൽ നൂറ്റി അൻപതോളം പേർ പങ്കെടുത്തു.നാട്ടുകാർക്കും കുടുംബങ്ങൾക്കും സംവദിക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള മനോഹരമായ വേദിയായി ഇഫ്താർ വിരുന്ന്.ഒരുമ പ്രസിഡണ്ട്  സാജിദ് ബക്കർ അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമം ഒരുമ അഡ്വൈസറി ബോർഡ് ചെയർമാൻ മുസ്തഫ MV ഉത്ഘാടനം ചെയ്തു. 

തുടർന്ന് ഒരുമ ചീഫ് പാട്രൺ സകീർ ഹലാ ,ഫോക് ഖത്തർ ജനറൽ  സെക്രെട്ടറി രഞ്ജിത്ത് ചാലിൽ,നിയാർക് ഗ്ലോബൽ വൈസ് ചെയർമാൻ  ഹമീദ് KT , QKMWA ചെയർമാൻ  KKV മുഹമ്മദലി, കൊയിലാണ്ടിക്കൂട്ടം  ഖത്തർ ചാപ്റ്റർ ജനറൽ സെക്രെട്ടറി അനിൽകുമാർ ,  നിയാർക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷഹനാസ് എടോടി ,one 2 one മീഡിയ മാനേജർ ശരത്, സ്നേഹതീരം പ്രസിഡണ്ട്  ഷമീം പാലക്കാട്  എന്നിവർ സംസാരിച്ചു.പ്രസിദ്ധ  പ്രാസംഗികൻ മജീദ് സഖാഫി കട്ടിപ്പാറ ഇഫ്താർ സന്ദേശം പങ്കുവച്ചു.

ഒരുമ  ജനരല്‍ സെക്രട്ടറി ഷബാദ് MP സ്വാഗതവും  ഒരുമ  കൾച്ചറൽ കമ്മിറ്റി കൺവീനർ   നാസിക്  നന്ദിയും പറഞ്ഞു.ഒരുമ ഫോട്ടോ സെൽഫി കോൺടെസ്റ്റ് വിജയികളായ മജീദിനും സജിമോൻ RK ക്കും അസ്‌ലം RK ഗിഫ്റ്റ് വറൗച്ചർ വിതരണം ചെയ്തു.ഒരുമ ടോക്കൺ ഓഫർ അപ്രെസിയേഷൻ മൊമെന്റോ മീഡിയ crew രശ്മി ശരത്തിനു ശഹനാസ് എടോടി സമ്മാനിച്ചു.ഭാരവാഹികളായ അസ്‌ലം ,ഷൌക്കത്ത് , സഹീർ ,ഷമീർ , ഷാനിദ് ,ഷംസീർ ബക്കർ , ജലീൽ ,പ്രജിത്, ജുനൈദ്അരമന , കമാൽ,ഖാലിദ് സലാം എന്നിവർ ഇഫ്താർ സംഗമം വിജയകരമാക്കുവാൻ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img