05:53pm 10 November 2026
NEWS
ഒരു പ്രതിഭാസമായിരുന്നു.. വി എസ്
22/07/2025  02:01 PM IST
വിഷ്ണുമംഗലം കുമാർ
ഒരു പ്രതിഭാസമായിരുന്നു.. വി എസ്

        ജനാധിപത്യത്തിൽ ഒരു നേതാവിന് വേണ്ടത്‌ കറകളഞ്ഞ ജനവിശ്വാസമാണ് .ആ വിശ്വാസം പാർട്ടിയ്‌ക്ക് അതീതമായിരിക്കണം .നേതാവിന്റെ ജീവിതം സുതാര്യവും പ്രവർത്തനം സത്യസന്ധവുമാവണം .ലളിതജീവിതം നയിക്കാൻ സാധിച്ചാൽ നന്ന് .ത്യാഗം സഹിക്കാൻ തയ്യാറാവുന്നത് അതിലേറെ നല്ലത്‌ .ഏറ്റവും പ്രധാനപ്പെട്ടത് ആ നേതാവിന്‌ നല്ലൊരു മനസ്സുണ്ടായിരിക്കണമെന്നതാണ് .വി .എസ്സിന് അതൊക്കെയുണ്ടായിരുന്നു .അ ദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നേതാവാണ്‌ .നൂറ്റിരണ്ടാം വയസ്സിൽ വിടപറയുമ്പോഴും   ആ യശസ്സിന്, വ്യക്തിപ്രഭാവത്തിന് തെല്ലും കളങ്കമേറ്റിരുന്നില്ല.പക്ഷാഘാതം മൂലം കുറച്ചുകാലം കിടപ്പിലായിരുന്നപ്പോഴും വി എസ് സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രതീതി ഉളവായിരുന്നു. കിടപ്പിലായിരുന്നെങ്കിലും അദ്ദേഹം  ജനങ്ങൾക്കിടയിലുണ്ടായിരുന്നു.ഇപ്പോൾ എന്നെന്നേക്കുമായി വിടപറയുമ്പോഴും ആ പ്രതിഭാസം ജനങ്ങൾക്കിടയിൽ ജീവിക്കുന്നു.
ഓർമ്മയിൽ തെളിയുന്നത് പതിനാല് കൊല്ലം മുമ്പെഴുതിയ 'അച്ചുമേധം' തടയപ്പെട്ടുവോ? എന്ന ലേഖനമാണ്.5.6.2011 ലക്കം കേരളശബ്ദത്തിൽ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ച ആ ലേഖനം കേരളമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വി എസിനെ പടക്കുതിരയാക്കി കവർച്ചിത്രം രൂപകല്പന ചെയ്തത് പ്രശസ്ത ആർട്ടിസ്റ്റ് പി വി കൃഷ്ണനായിരുന്നു.  2012 ൽ ഈ പോസ്റ്റുകാരൻ മാധ്യമരംഗത്ത് കാൽനൂറ്റാണ്ടു പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുത്ത ലേഖനങ്ങൾ, അഭിമുഖങ്ങൾ' എന്ന പുസ്തകത്തിൽ ആ ലേഖനം  ചേർത്തിട്ടുണ്ട് .രാഷ്ട്രീയ ഇതിഹാസത്തിന് ആദരാഞ്ജലികൾ....

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img