02:17am 10 September 2026
NEWS
സ്നേഹയാനം പദ്ധതിയിലൂടെ പത്ത് ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
09/03/2026  07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്നേഹയാനം പദ്ധതിയിലൂടെ പത്ത് ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
HIGHLIGHTS

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സ്നേഹയാനം പദ്ധതിയുടെ ഭാ​ഗമായി സംഘടിപ്പിച്ച ഇലക്ട്രിക് വീൽചെയർ വിതരണ ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ ഉ​ദ്ഘാടനം ചെയ്യുന്നു. അബി എബ്രഹാം കോശി, രെഞ്ചു എം ജോയ്, ഫാ ജോൺസ് ഈപ്പൻ, ഫാ വിജു ഏലിയാസ്, അഭി ഡോ ഗീവർഗീസ് മാർ യൂലിയോസ്  മെത്രാപ്പോലീത്ത, നിബിൻ നല്ലവീട്ടിൽ, ഷൈനി ജോർജ്, ഫാ ജെയിൻ സി മാത്യു, അബു എബ്രഹാം വീരപ്പള്ളി, അനൂപ് മാത്യു, ഫാ ഡി ഗീവർഗീസ് കോർപ്പീസ്കോപ്പാ  എന്നിവർ സമീപം

ഹരിപ്പാട് : ചലനശേഷി നഷ്ടപ്പെട്ടവർക്കായി പത്ത് ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹയാനം പദ്ധതി. മസ്കറ്റ് ഗാല സെന്റ് മേരിസ് യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ഇലട്രിക്ക് വീൽചെയറുകൾ വിതരണം ചെയ്തത്.കാർത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങ് രമേശ്‌ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശയറ്റ മനുഷ്യരുടെ ആശ്രയവും അഭയവുമായി മാറുന്ന യുവജനങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ്‌ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കേരള മനുഷ്യാവകാശ കമ്മീഷൻ അണ്ടർ സെക്രട്ടറി ഷൈനി ജോർജ് വനിതാദിന സന്ദേശം നൽകി.

ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, കേന്ദ്ര യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ഫാ. ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു എലിയാസ്, ട്രഷറർ രഞ്ജു എം. ജോയ്, ഇടവക വികാരി ഫാ. ഡി. ഗീവർഗീസ് കോർ എപ്പിസ്കോപ്പാ, അനൂപ് മാത്യു, ഇടവക സെക്രട്ടറി കുരുവിള കോശി, യൂണിറ്റ് സെക്രട്ടറി ആൽവിൻ കെ. ജോൺ എന്നിവർ പ്രസംഗിച്ചു.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഗുണഭോക്താകളുടെ ചിത്രങ്ങളോ പേരോ പുറത്തുവിടില്ല എന്ന തീരുമാനപ്രകാരം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. അജി ഗീവർഗീസ്‌, സെക്രട്ടറി നിബിൻ നല്ലവീട്ടിൽ,റീജിയണൽ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളി, ജോയിന്റ് സെക്രട്ടറി അബി എബ്രഹാം കോശി, ട്രഷറർ എബിൻ ബേബി, , ഭദ്രാസന കൗൺസിൽ അംഗം വിനു ഡാനിയേൽ എന്നിവർ വിവിധ ഭദ്രാസനങ്ങൾക്കും വ്യക്തികൾക്കും വേണ്ടി വീൽചെയറുകൾ ഏറ്റുവാങ്ങി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img