
പനങ്ങാട്: കേരള ഫിഷറീസ് സർവകലാശാല (KUFOS) യിലെ അക്വാക്കൾച്ചർ വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) അഖിലേന്ത്യ അലങ്കാര മത്സ്യ ശൃംഖല പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസത്തെ അലങ്കാര മത്സ്യകൃഷി പരിശീലന പരിപാടി നവംബർ 26 മുതൽ 28 വരെ കുഫോസിൽ സംഘടിപ്പിക്കുന്നു.
പരിശീലനത്തിന്റെ ലക്ഷ്യം അലങ്കാര മത്സ്യങ്ങളുടെ ശാസ്ത്രീയ പ്രജനനവും കൃഷിയും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ മത്സ്യകർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്കായി പ്രായോഗികമായി പരിചയപ്പെടുത്തുക എന്നതാണ്.
പരിപാടിയിൽ ജലഗുണനിലവാര നിയന്ത്രണം, മത്സ്യ പ്രജനനം, മത്സ്യകൃഷി,വിവിധതരം മത്സ്യതീറ്റകൾ , വിപണന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണങ്ങളും പ്രായോഗിക സെഷനുകളും നടത്തും.
പരിശീലന പരിപാടിയുടെ കോ-ഓർഡിനേറ്റർ ഡോ. ബിനു വർഗീസ്, അക്വാക്കൾച്ചർ വകുപ്പ്, കുഫോസ്. രജിസ്‌ട്രേഷൻ ഫീസ് ആയിരത്തി അഞ്ഞൂറ് രൂപ. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 8129975496 / 7592002400.
Photo Courtesy - Google







