01:37am 12 November 2026
NEWS
കുഫോസിൽ അലങ്കാര മത്സ്യ കൃഷി പരിശീലനം തുടങ്ങി
29/11/2025  11:26 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ അലങ്കാര മത്സ്യ കൃഷി പരിശീലനം തുടങ്ങി
HIGHLIGHTS

ഡോ ബിനു വർഗീസ്, ഡോ ചിരഞ്ജീവ്, ഡോ എ ബിജു കുമാർ, ഡോ അന്ന മേഴ്‌സി, ഡോ കെ ദിനേശ്. അലങ്കാര മത്സ്യ കൃഷി പരിശീലന പുസ്തകം പ്രകാശനം ചെയ്യുന്നു.

 

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ മൂന്ന് ദിവസത്തെ അലങ്കാര മത്സ്യ കൃഷി പരിശീലന പരിപാടി ബുധനാഴ്ച തുടങ്ങി. കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജു കുമാർ പരിപാടി ഉദ്ഘാടനവും അലങ്കാര മത്സ്യ കൃഷി പരിശീലന പുസ്തക പ്രകാശനവും നിർവഹിച്ചു. ഇന്ത്യയിൽ വളരെ സാധ്യതയുള്ള സ്വയം സംരംഭക മേഖലയാണ് അലങ്കാര മത്സ്യ കൃഷിയെന്നും അതിലേക്ക് കൂടുതൽ നിക്ഷേപകർ കടന്നു വരണമെന്നും ഡോ എ ബിജുകുമാർ പറഞ്ഞു. അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ കുറഞ്ഞ നിക്ഷേപം കൊണ്ട് കൂടുതൽ വരുമാനം നേടാം എന്നതാണ് അലങ്കാര മത്സ്യ കൃഷിയെ കൂടുതൽ ജനകീയമാക്കുന്നത്. കേരളത്തിലെ ഗപ്പി- ഗോൾഡ് ഫിഷ് ബ്രീഡേഴ്‌സിലെ ഭൂരിഭാഗവും മറ്റുമേഖലകളിൽ നിന്നുള്ളവരാണ്.  ശാസ്ത്രീയ പരിശീലനത്തിലൂടെ അലങ്കാര മത്സ്യ കൃഷിയിൽ നൈപുണിയുള്ള സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. അലങ്കാര മത്സ്യ കൃഷി വിദഗ്ധ ഡോ അന്ന മേഴ്‌സി, ഡോ കെ ദിനേശ്, ഡോ ബിനു വർഗീസ്, ഡോ ബിനോയ്‌, ഡോ ചിരഞ്ജീവ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img