08:10am 13 November 2026
NEWS
മുഖ്യമന്ത്രി പിണറായി വിജയന്റെ ഖത്തർ സന്ദർശന ഒരുക്കങ്ങൾക്കായി സംഘാടക സമിതി യോഗം ചൊവ്വാഴ്ച ഐ സി സി യിൽ
13/10/2025  07:39 PM IST
nila
മുഖ്യമന്ത്രി പിണറായി വിജയന്റെ ഖത്തർ സന്ദർശന ഒരുക്കങ്ങൾക്കായി സംഘാടക സമിതി യോഗം ചൊവ്വാഴ്ച ഐ സി സി യിൽ

ദോഹ:  ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഒക്ടോബർ 30-ന് ദോഹയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുടെസംഘാടക സമിതി യോഗം നാളെ (ഒക്ടോബർ 14ന് ചൊവ്വ)
വൈകുന്നേരം 7.30-ന്
ഐ സി സി യിൽ ചേരും.
ലോക കേരള സഭയുടെയും മലയാളം മിഷൻന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഖത്തറിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെയാണ്  പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രമുഖ സാമൂഹിക പ്രവർത്തകരെയും സംഘടനാ പ്രതിനിധികളെയും സാംസ്‌കാരിക നേതാക്കളെയും ഉൾപ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിക്കുന്നത്.
പരിപാടിയുടെ ഒരുക്കങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി എല്ലാവരുടെയും സാന്നിധ്യവും മാർഗ്ഗനിർദേശവും സംഘാടകർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img