05:47pm 04 September 2026
NEWS
ഏകദിന കരിയർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
27/01/2025  10:35 PM IST
ഏകദിന കരിയർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ദോഹ, ഖത്തർ: കെഎംസിസി ഖത്തർ പ്രഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടിയിൽ (AI) യുടെ സങ്കീർണ്ണതകളെയും അതിന്റെ രൂപാന്തരത്തിന്റെ സാധ്യതകളെയും കുറിച്ച്, AI മേഖലയിലെ വിദഗ്ധൻ ഡോ. മുഹമ്മദ് ഷാക്കിർ ക്ലാസ്സിന് നേതൃത്വം നൽകി. കൃത്രിമ ബുദ്ധിയുടെ അടിസ്ഥാന വശങ്ങൾ, ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ധനവ്യവസ്ഥ എന്നിവയടക്കം വ്യവസായ മേഖലകളിൽ AIയുടെ പങ്ക് എന്നിവ വിശദീകരിച്ച അവതരണം ശ്രോതാക്കളെ ആകർഷിച്ചു. ജനുവരി 23 വ്യാഴാഴ്ച വൈകിട്ട് തുമാമ കെ എം സി സി ഹാളിൽ നടന്ന പരിപാടിയിൽ പ്രൊഫഷണൽ ഫോറം ജനറൽ കൺവീനർ ജൗഹർ പുറക്കാട്‌ സ്വാഗതവും ചെയർമാൻ മാക്‌ അടൂർ അധ്യ്ക്ഷതയും വഹിച്ചു, ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ സമദ് ഔപചാരികമായി ഉദ്‌ഘാടനം നിർവഹിച്ചു. നവീനമായ ചിന്തകളും അനുകരണീയമായ പരിപാടികളിലൂടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് ഖത്തർ കെഎംസിസി പ്രഫഷണൽ ഫോറം പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിച്ച പരിപാടിയിൽ കെ എംസിസി ഖത്തർ ജ.സെക്രട്ടറി സലീം നാലകത്ത്,അഡ്വൈസറി ആക്റ്റിംഗ്‌ ചെയർമാൻ എസ്.എ.എം ബഷീർ , സ്റ്റേറ്റ്‌ കോ ഓർഡിനെറ്റർ താഹിർ താഹക്കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാസരിച്ചു, പ്രൊഫഷണൽ ഫോറം എക്സിക്യൂട്ടീവ് അംഗം സൈഫ്‌ കക്കാടിന്റെ നന്ദിയോടെ പരിപാടിക്ക് പരിസമാപ്തി കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img