03:15pm 10 November 2026
NEWS
ജൈവ ഭക്ഷ്യോത്പന്ന പ്രദർശനം ജൂലൈ 25 മുതൽ
16/07/2025  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജൈവ ഭക്ഷ്യോത്പന്ന പ്രദർശനം ജൂലൈ 25 മുതൽ
HIGHLIGHTS

എം എസ് ബാബുരാജ് മെഗാ ഗാനസന്ധ്യയുടെയും ജൈവ ഭക്ഷ്യ ഉദ്പാദന പ്രദർശനത്തിൻ്റേയും പത്രസമ്മേളനത്തിൽ ബാലകൃഷ്ണൻ പെരിയ സംസാരിക്കുന്നു.
അസീസ്സിയ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ പി എം അബ്ദുൾ അസീസ്, അസീസ്സിയ പി ആർ ഒ ജലീൽ താനത്ത് എന്നിവർ സമീപം.

കൊച്ചി: അസീസിയ ഓർഗാനിക്ക് വേൾഡ് സംഘടിപ്പിക്കുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള ജൂലൈ 25 മുതൽ 30 വരെ പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററിൽ നടക്കും. തൃശൂർ പഴുവിൽ സ്‌ഥിതിചെയ്യുന്ന അസീസിയയുടെ 65 ഏക്കർ ഓർഗാനിക് ഫാമിൽ  കൃഷി ചെയ്യുന്ന അൻപത്തിയെട്ടോളം ഉത്പ്പന്നങ്ങൾ പ്രദർശന വിപണനമേളയിൽ ഉണ്ടാകും. ഇതിനു പുറമെ പ്രമുഖ ജൈവ ഉത്പന്നങ്ങളും ജൈവ തൈകളും ലഭ്യമാകും. മത്സ്യകൃഷിയടക്കമുള്ള വിവരങ്ങൾ നല്കാൻ സ്റ്റാളുകൾ, സിമ്പോസിയം എന്നിവയെല്ലാം ജൈവ വിപണനമേളയുടെ ഭാഗമായുണ്ടാകുമെന്ന് അസീസിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി എം അബ്ദുൾ അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലയും നല്ല ഭക്ഷണ ശീലവും കോർത്തിണക്കിയുള്ള പരിപാടികളാണ് അസീസിയ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസീസിയ പിആർഒ ജലീൽ താനത്ത്, ബാലകൃഷ്ണൻ പെരിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img