NEWS
1000 രൂപയുടെ എല്ഇഡി ലൈറ്റ് ഓര്ഡര് ചെയ്തു; കോന്നി സ്വദേശിക്ക് പാക്കറ്റില് കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി..
16/10/2026 03:58 PM IST
ചെറുകര സണ്ണിലൂക്കോസ്

പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശിയായ സനുവും സുഹൃത്ത് ഓമനക്കുട്ടനും ചേര്ന്ന് ഓണ്ലൈന് വഴി 1000 രൂപ വിലവരുന്ന എല്ഇഡി പിക്സല് ലൈറ്റ് ഓര്ഡര് ചെയ്തെങ്കിലും, കൊറിയര് വഴിയെത്തിയ പാക്കറ്റ് തുറന്നപ്പോള് കബളിപ്പിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്ന അനുഭവമായി മാറി. പ്രമുഖ ഡെലിവറി കമ്പനി വഴി എത്തിയ പാക്കറ്റ് സ്വീകരിച്ച് പണം നല്കിയ ശേഷം സാധനം ഉപയോഗിക്കാനായി തുറന്നു നോക്കിയപ്പോഴാണ് എല്ഇഡി ലൈറ്റിന് പകരം ഒരു പ്രീമിയം മദ്യക്കുപ്പിയില് മനുഷ്യമൂത്രം നിറച്ച നിലയില് കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടതിലുപരി ഇത്തരത്തില് അപമാനകരമായ രീതിയില് തങ്ങളെ കബളിപ്പിച്ച ഓണ്ലൈന് തട്ടിപ്പിനെതിരെ കോന്നി പോലീസിലും കണ്സ്യൂമര് ഫോറത്തിലും പരാതി നല്കാന് ഒരുങ്ങുകയാണ് യുവാക്കള്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









