09:06pm 14 June 2024
NEWS
നിയുക്ത സഹായമെത്രാൻ മോൺ. ആന്റണി വാലുങ്കലിന് സ്വീകരണം നൽകി
30/05/2024  05:42 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിയുക്ത സഹായമെത്രാൻ മോൺ. ആന്റണി വാലുങ്കലിന്  സ്വീകരണം നൽകി

കോട്ടപ്പുറം : വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാൻ മോൺ. ആന്റണി വാലുങ്കലിന് കോട്ടപ്പുറം രൂപത ആസ്ഥാനത്ത് സ്വീകരണം നൽകി. രാവിലെ കോട്ടപ്പുറം രൂപത ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്ന നിയുക്ത സഹായം മെത്രാനെ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും വൈദികരും ചേർന്ന് സ്വീകരിച്ചു. വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ നിയുക്ത മെത്രാനെ പൊന്നാട അണിയിച്ചു. വരാപ്പുഴ അതിരൂപതയും കോട്ടപ്പുറം രൂപതയും തമ്മിലുള്ള അഴമേറിയ ബന്ധത്തെ സ്മരിച്ച മുൻ ആന്റണി വാലുങ്കൽ മെത്രാഭിഷേകചടങ്ങളിലേക്ക് ഏവരെയും ക്ഷണിച്ചു. രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരിമാർ, വൈദികർ എന്നിവർ പങ്കുചേർന്നു. ഫോട്ടോ: വരാപ്പുഴ രൂപത നിയുക്ത സഹായ മെത്രാൻ മോൺ. ആന്റണി വാലുങ്കലിനെ കോട്ടപ്പുറം രൂപത ആസ്ഥാനത്ത് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ സ്വീകരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam