
കരുനാഗപ്പള്ളി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുടുംബങ്ങളിലെ ശൂന്യതയും ഇനിയും ആവർത്തിക്കാൻ പാടില്ലെന്നും പോസിറ്റീവായി ചിന്തിക്കാൻ നമ്മുടെ തലമുറയെ ബോധവൽക്കരിക്കുന്ന ശ്രീ മൂകാംബികാ മൂവീസിന്റെ "ഒരാൾ മാത്രം" എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനവും സ്നേഹാദരവും സംഘടിപ്പിച്ചു. പ്രദർശനത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങ് സി.ആർ. മഹേഷ്, എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.സുജിത് വിജയൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകരായ അഭിലാഷ് പിള്ള, രഞ്ജിലാൽദാമോദരൻ,ചലച്ചിത്രതാരം തുഷാരപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ,സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ,ശ്രീ മൂകാംബികാ മൂവീസ് ഡയറക്ടർ വി.ആർ. ഹരികൃഷ്ണൻ,അഭിലാഷ് രഘു ഭദ്ര,ഡോ.ശ്രീജിത്ത് സുരൻ,ബിനു സരിഗ,മഹേഷ്കൃഷ്ണ എന്നിവർ പങ്കെടുത്തു.ശ്രീ മൂകാംബികാ മൂവീസും സബർമതി ഗ്രന്ഥശാലയും സംയുക്തമായാണ് ആദ്യപ്രദർശനം സംഘടിപ്പിച്ചത്.











