
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുക ഭീമമായി വെട്ടിക്കുറച്ചതിലും, തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഭരണഘടനാപരമായി ഉണ്ടായിരുന്ന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ഏപ്രില്‍ നാലിന് വൈകുന്നേരം ആരംഭിക്കും. ജില്ലാ തല ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ എറണാകുളം ഹൈക്കോര്‍ട് ജംഗ്ഷന് സമീപത്തെ വഞ്ചി സ്‌ക്വയറില്‍ ഏപ്രില്‍ നാലിന് വൈകുന്നേരം മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന ആലോചനായോഗം തീരുമാനിച്ചു. ജില്ലയിലെ 13 മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, 87 പഞ്ചായത്തുകള്‍ എന്നിവടിങ്ങളിലാണ് രാപ്പകല്‍ സമരം നടക്കുക. ഏപ്രില്‍ നാലിന് വൈകുന്നേരം നാലിന് ആരംഭിച്ച് 5ന് രാവിലെ 8 മണി വരെയാണ് സമരം നടക്കുക. വിവിധ കേന്ദ്രങ്ങളില്‍ എംഎല്‍എമാര്‍, എംപിമാര്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗം ടി ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, കോണ്‍ഗ്രസ് നേതാക്കളായ ടോണി ചമ്മിണി, എം ആര്‍ അഭിലാഷ്, തമ്പി സുബ്രഹ്‌മണ്യം, വി കെ മിനിമോള്‍, ആന്റണി കുരീത്തറ, ജോസഫ് ആന്റണി, കെ വി പി കൃഷ്ണകുമാര്‍, ജോണ്‍ പഴയടി, ടി കെ ദേവരാജന്‍, പി ഡി മാര്‍ട്ടിന്‍, അബ്ദുള്‍ ലത്തീഫ്, കെ എം റഹീം, വിജു ചൂളക്കല്‍, സനല്‍ നെടിയന്തറ, വിഎച്ച്എം ഷിഹാബ്, സി പി ജേക്കബ്, ആന്റണി പൈനുതറ, എന്‍ ആര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Photo Courtesy - Google











