04:52pm 12 November 2026
NEWS
ഐസിസി ആസ്ഥാനം സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
10/01/2026  12:03 PM IST
nila
ഐസിസി ആസ്ഥാനം സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ദോഹ: ഇൻകാസ് ഖത്തർ കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ദോഹയിൽ എത്തിയ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അബുഹമൂരിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ആസ്ഥാനം സന്ദർശിച്ചു.
ഐസിസി ആസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവിനെ ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ പൂച്ചെണ്ടുകൾ നൽകി ഔപചാരികമായി സ്വീകരിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി ഐസിസി നടത്തിവരുന്ന കലാ, സാംസ്കാരിക പ്രവർത്തനങ്ങളെ വി.ഡി. സതീശൻ പ്രശംസിച്ചു. പ്രവാസി സമൂഹത്തിന്റെ ഐക്യത്തിനും സാമൂഹിക ഇടപെടലുകൾക്കും ഐസിസി വഹിക്കുന്ന പങ്ക്മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനചടങ്ങിൽ ഐസിസി ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img