02:21am 12 September 2026
NEWS
കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
08/07/2025  04:09 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്. എളുപ്പത്തിൽ പരിഹരിക്കാവുന്ന നിസ്സാരകാര്യങ്ങൾക്ക് വേണ്ടിയാണിപ്പോൾ തമ്മിലടിക്കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു. വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ വേദി ആക്കരുത് ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അടിയന്തരമായി അവസാനിപ്പിക്കണം. രാജ്ഭവൻ രാഷ്ട്രീയ പ്രചരണത്തിനും മത പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം ഉണ്ട്. രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോൾ ഞങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ സാഹചര്യം തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ല.അതുകൊണ്ടാണ് ഇത് വീണ്ടും തുടരുന്നത്.
സർവകലാശാലയുടെ ചാൻസലർ വരുന്ന പരിപാടി രജിസ്ട്രാർക്ക് റദ്ദ് ചെയ്യാൻ കഴിയുമോ? ഇത് അങ്ങോട്ടുമിങ്ങോട്ടും ചേർന്നുള്ള നാടകമാണ് അതിൽ ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടാകുന്നത് വിദ്യാർഥികൾക്ക് മാത്രമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സിസ തോമസിനോട് ഗവൺമെന്റ്റ് ചെയ്തത് എന്താണ്. കോടതി തന്നെ ഇടപെട്ട് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞതല്ലേ.

ആരോഗ്യമേഖലയിൽ വീണാ ജോർജ് മാത്രമല്ല കെ കെ ശൈലജയും മോശക്കാരി എന്നാണ് സിപിഎമ്മിലെ തർക്കം. അതാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞതും. പ്രതിപക്ഷ നേതാക്കൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. ആദ്യമായാണോ മന്ത്രിമാർക്കെതിരെ കേരളത്തിൽ സമരം ഉണ്ടാകുന്നത് വി ഡി സതീശൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img