NEWS
പി വി അൻവറിന് യുഡിഎഫിന്റെ വാതിലുകൾ തുറക്കില്ല
25/06/2025 06:52 AM IST
nila

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് തകർപ്പൻ വിജയം നേടിയതോടെ അടയുന്നത് പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി. അൻവറിനെ ഒപ്പം കൂട്ടാതെ തന്നെ മികച്ച വിജയം നേടാനായതോടെ കോൺഗ്രസിലും യുഡിഎഫിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകൾക്ക് കൂടുതൽ സ്വീകാര്യത കൈവന്നിരിക്കുകയാണ്. സതീശനാകട്ടെ, അൻവറിനെ ഒരു കാരണവശാലും യുഡിഎഫുമായി സഹകരിപ്പിക്കേണ്ടെന്ന നിലപാടിലും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിപുലീകരിക്കുമെന്നാണ് സതീശൻ വ്യക്തമാക്കുന്നത്. എന്നാൽ, വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം പറയുന്നു. പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർക്കുന്നു. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് സതീശൻ ശ്രമിക്കുന്നത് എന്നാണ് സൂചനകൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











