11:44am 09 November 2026
NEWS
ഒടുവിൽ വിഴിഞ്ഞം തുറമുഖം കമ്മീഷനിം​ഗിലേക്ക് പ്രതിപക്ഷ നേതാവിനും ക്ഷണം
29/04/2025  05:22 PM IST
nila
ഒടുവിൽ വിഴിഞ്ഞം തുറമുഖം കമ്മീഷനിം​ഗിലേക്ക് പ്രതിപക്ഷ നേതാവിനും ക്ഷണം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിം​ഗിലേക്ക് ഒടുവിൽ പ്രതിപ​ക്ഷ നേതാവിനും ക്ഷണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന സംസ്ഥാന സർക്കാർ നിലപാട് വലിയ വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് തുറമുഖ മന്ത്രി കത്തയച്ചത്. ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ചുള്ള കത്തിൽ പ്രതിപക്ഷ നേതാവിന് പരിപാടിയിൽ റോൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 

കമ്മീഷനിംഗ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ വാദം. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ മറുചോദ്യം ഉന്നയിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img