04:11pm 21 August 2026
NEWS
ഐസിഎല്‍ 'ഒന്നിച്ചോണം പൊന്നോണം 2026' മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും
21/08/2026  03:42 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഐസിഎല്‍ ഒന്നിച്ചോണം പൊന്നോണം 2026 മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും


കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഓണാഘോഷം'ഒന്നിച്ചോണം പൊന്നോണം 2026' നാളെ ഇരിങ്ങാലക്കുടയില്‍മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ, സ്‌പോര്‍ട്‌സ്, രജിസ്‌ട്രേഷന്‍ മന്ത്രി ഒ. ജെ. ജനീഷ് മുഖ്യാതിഥിയായിരിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഇഒയും, ഹോള്‍ ടൈം ഡയറക്ടറും വൈസ് ചെയര്‍പേഴ്‌സണുമായ ഉമ അനില്‍കുമാര്‍ സ്വാഗതം ആശംസിക്കും. ചടങ്ങില്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍, ജില്ലയിലെ എംഎല്‍എമാര്‍ മുന്‍ മന്ത്രി ശ്രീമതി ആര്‍. ബിന്ദു, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവരും, സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് തോമസ് ഉണ്ണിയാടന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐസിഎല്‍ മാനേജ്‌മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളില്‍ സ്ഥാപനങ്ങളുള്ള പ്രമുഖ ബിസിനസ് കണ്‍ഗ്ലോമെറേറ്റാണ് കഐസിഎല്‍ ഗ്രൂപ്പ്. ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് 23 മൂന്നിന് ഇരിങ്ങാലക്കുട നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സാംസ്‌കാരിക ഘോഷയാത്ര നടക്കും. കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പല്‍ മൈതാനത്ത് സമാപിക്കും. പുലിക്കളി, കുമ്മാട്ടിക്കളി, ഫ്‌ലാഷ് മോബ്, തിരുവാതിരക്കളി, ടാബ്ലോ, ഓണവുമായി ബന്ധപ്പെട്ട ഫാന്‍സി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയ്ക്ക് പൊലിപ്പേകും. തുടര്‍ന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന 'ബിഗ് സ്‌ക്രീന്‍ അവാര്‍ഡ്‌സ് 2026' സന്ധ്യ അരങ്ങേറും. പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെര്‍ഫോമന്‍സ് ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എംഡി അഡ്വ. കെ. ജി അനില്‍കുമാര്‍, ഉമ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img