
ദോഹ:പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡായ OPPO തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Find X9 Pro ഖത്തറിലുടനീളമുള്ള ലുലുഹൈപ്പർമാർക്കറ്റുകളിലൂടെ മാത്രം പുറത്തിറക്കി. ദോഹയിലെ ഡി-റിംഗ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ലോഞ്ച് നടന്നത്.
OPPO ഖത്തർ കൺട്രി മാനേജർ സാവോ മേൻ ഹെയ്ൻ, പ്രൈം ഡിസ്ട്രിബ്യൂഷൻ മാനേജർ അസ്ഹർ ബക്ഷ്, ലുലു ഗ്രൂപ്പിലെ റീജിയണൽ ബയിംഗ് മാനേജർ ഷിയാസ് പി.പി., സീനിയർ ബയർമാരായ സി.കെ. സതീശൻ, ഷാനവാസ് മുഹമ്മദ് തുടങ്ങിയവർലോഞ്ചിങ്ങ്
ചടങ്ങിൽപങ്കെടുത്തു.
ആഘോഷപൂർവ്വമായ കേക്ക് മുറിക്കൽ ചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്.
പ്രീമിയം മാറ്റ് ഗ്ലാസും അലുമിനിയം ഡിസൈനും ഉൾക്കൊള്ളുന്ന Find X9 Pro, സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ എന്നീ ആകർഷക നിറങ്ങളിൽ ലഭ്യമാണ്.
6.78 ഇഞ്ച് ഡിസ്പ്ലേ, 16GB RAM, 512GB സ്റ്റോറേജ്, MediaTek Dimensity 9500 ചിപ്‌സെറ്റ്, 7500mAh സിലിക്കൺ-കാർബൺ ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.
200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുത്തിയ Find X9 Pro, ഫോട്ടോഗ്രഫി പ്രേമികൾക്കായി അതുല്യമായ ചിത്രനിലവാരവും വർണ്ണകൃത്യതയും വാഗ്ദാനം ചെയ്യുന്നു. ഉപകരണം ColorOS 16-ൽ പ്രവർത്തിക്കുന്നു.
Find X9 Pro-വിനുള്ള പ്രീ-ബുക്കിംഗ് നവംബർ 11 മുതൽ 18 വരെ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.
QAR 4,599 എന്ന പ്രത്യേക വിലയിൽ പ്രീ-ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും:
12 മാസത്തെ എക്സ്റ്റെൻഡഡ് വാറന്റിയും സ്ക്രീൻ പ്രൊട്ടക്ഷനുംലഭിക്കും.
OPPO 50W വയർലെസ് ചാർജർമാഗ്നറ്റിക് പ്രൊട്ടക്റ്റീവ് കേസ്
എന്നിവയടക്കം
1,99 റിയാൽ മൂല്യമുള്ള ഗിഫ്റ്റുകൾ സൗജന്യമായി ലഭിക്കും.കൂടാതെ99 റിയാൽ വിലയുള്ള
ഹാസൽബ്ലാഡ് ക്യാമറ കിറ്റുമായി
കോംബോ ഓഫറും 5,099 റിയാലിന് ലഭ്യമാണ്.
Find X9 Pro-യുടെ ഔദ്യോഗിക വിൽപ്പന 2025 നവംബർ 19 മുതൽ ആരംഭിക്കും ഉപഭോക്താക്കൾക്ക് അടുത്തുള്ള ലുലു ഔട്ട്‌ലെറ്റുകൾ സന്ദർശിച്ച് പുതിയ ഫ്ലാഗ്ഷിപ്പ് നേരിട്ട് സ്വന്തമാക്കാം.










