
ഡിംസ് മീഡിയ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തിയ ചാലക്കുടി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.കെ രാജുവിന് കോളേജ് ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര ഉപഹാരം കൈമാറുന്നു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, അധ്യാപകരായ ബേബി വിൻസെന്റ്, വിനിത ജോഷി, ഗിദ്യാലാൽ എന്നിവർ സമീപം.
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
"തൂഫാൻ അറ്റ് ഡിംസ്“ സംഘടിപ്പിച്ചു. കേരളാ സർകാരിൻ്റെ ഓപ്പറേഷൻ തൂഫാൻ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടി "എൻ്റെ കരിയർ എൻ്റെ ലഹരി" എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ചാലക്കുടി എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ. കെ. രാജു ക്ലാസ് നയിച്ചു. ക്ലാസിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി ആമുഖ പ്രസംഗം നടത്തി. മദ്യം-മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ മീഡിയ കോളേജിലെ ഡിഗ്രി വിദ്യാർഥികളുടെ തുടർ കർമ്മ പദ്ധതികളും സമ്മേളനം മുന്നോട്ടുവച്ചു. ഡിംസ് സോഷ്യൽ സർവീസ് ആണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ ബേബി വിൻസൻ്റ്, വിനിത ജോഷി എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google








