11:49pm 08 July 2026
NEWS
ഓപ്പറേഷൻ തൂഫാൻ @ ഡിംസ്.
08/07/2026  03:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ തൂഫാൻ @ ഡിംസ്
HIGHLIGHTS

ഡിംസ് മീഡിയ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തിയ ചാലക്കുടി എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.കെ രാജുവിന് കോളേജ് ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര ഉപഹാരം കൈമാറുന്നു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, അധ്യാപകരായ ബേബി വിൻസെന്റ്, വിനിത ജോഷി, ഗിദ്യാലാൽ എന്നിവർ സമീപം.

 

ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 
"തൂഫാൻ അറ്റ് ഡിംസ്“ സംഘടിപ്പിച്ചു. കേരളാ സർകാരിൻ്റെ ഓപ്പറേഷൻ തൂഫാൻ  മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടി  "എൻ്റെ കരിയർ എൻ്റെ ലഹരി" എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നത്.  ചാലക്കുടി എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ. കെ. രാജു ക്ലാസ് നയിച്ചു. ക്ലാസിനോടനുബന്ധിച്ച് നടത്തിയ  പൊതുസമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി ആമുഖ പ്രസംഗം നടത്തി. മദ്യം-മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ മീഡിയ കോളേജിലെ ഡിഗ്രി വിദ്യാർഥികളുടെ തുടർ കർമ്മ പദ്ധതികളും സമ്മേളനം മുന്നോട്ടുവച്ചു. ഡിംസ് സോഷ്യൽ സർവീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.  അധ്യാപകരായ ബേബി വിൻസൻ്റ്, വിനിത ജോഷി എന്നിവർ നേതൃത്വം നൽകി. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img