06:58pm 27 August 2026
NEWS
പാക് സൈന്യം ഭീകരർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിച്ചെന്ന് സൈന്യം
12/05/2025  03:21 PM IST
nila
പാക് സൈന്യം ഭീകരർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിച്ചെന്ന് സൈന്യം

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീരകരരെ ആയിരുന്നെന്നും എന്നാൽ, പാക് സൈന്യവും ഭീകർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സൈന്യം.  ഉന്നത സൈനിക ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ചൈനീസ് നിർമ്മിത മിസൈലുകൾ ഉപയോ​ഗിച്ചെങ്കിലും ലക്ഷ്യം കണ്ടില്ലെന്നും എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്,  മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൂന്ന് സേനകളും സംയുക്തമായാണ് പാകിസ്ഥാന്റെ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാർഡ് കിൽ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകർത്തു. ലോ ലെവൽ എയർ ഡിഫൻസ് തോക്കുകൾ, ഷോൾഡർ ഫയേഡ് മാൻ പാഡ്‍സ്, ഹ്രസ്വ ദൂര സർഫസ് ടു എയർ മിസൈലുകൾ എന്നിവ ഉപയോഗിച്ചു. ലോങ്ങ്‌ റേഞ്ച് റോക്കറ്റുകൾ തകർത്തു.

ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിൻറെ തെളിവുകൾ കൈവശമുണ്ടെന്ന് സൈനിക ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. എന്നാൽ, പി എൽ 15 മിസൈലിന് ലക്ഷ്യം കാണും മുമ്പെ ആക്രമിച്ച് തകർത്തു. ദീർഘദൂര മിസൈലുകൾ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങളും സൈന്യം പുറത്തുവിട്ടു. ചൈനീസ് നിർമിതമായ യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തു. ക്വാഡ് കോപ്റ്ററുകൾ അടക്കമുള്ളവയും വ്യോമസേനയ്കക്ക് ആക്രമിച്ച് തകർക്കാനായി.നമ്മുടെ എയർ ഫീൽഡുകൾ സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി

നേരത്തേ തുർക്കിഷ് നിർമിത ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചുവെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിരവധി ഡ്രോണുകളും ആളില്ലാ ചെറു സായുധ വിമാനങ്ങളും പാകിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചു. ഇവയെല്ലാം അമേരിക്കൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ തകർത്തു. സോഫ്റ്റ്  ആൻഡ് ഹാർഡ് കിൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കേന്ദ്രീകൃതമായ എയ‍ർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തത്.

പാകിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‍ലാമാബാദിലും ആക്രമണം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്ഥാനിലെ നൂർഖാൻ വിമാനത്താവളവും തകർത്തു‌വെന്നും അതിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് കിട്ടിയതെന്നും സൈനിക ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് ഇന്ത്യക്കുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img