04:19am 29 October 2026
NEWS
ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചതായി പാക് സംയുക്ത സേനാ മേധാവി
22/12/2025  12:12 PM IST
nila
ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചതായി പാക് സംയുക്ത സേനാ മേധാവി

ഇസ്ലാമാബാദ്: പാകിസ്ഥാനെയും പാക് അധീന കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചതായി പാകിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണ സമയത്ത് പാകിസ്ഥാൻ സേനയ്ക്ക് അസാധാരണമായ പിന്തുണ ലഭിച്ചതായും അത് നേരിട്ട് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നടപടി പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായാണ് മേയ് 7-ന് ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കപ്പെട്ടത്. ഇന്ത്യയുടെ ആക്രമണത്തിനിടെ ദൈവിക ഇടപെടൽ ഉണ്ടായിരുന്നുവെന്ന മുനീറിന്റെ പ്രസ്താവന രാഷ്ട്രീയ-സൈനിക തലങ്ങളിൽ ചർച്ചയാകുകയാണ്.

‘‘അതിർത്തി കടന്നു നുഴഞ്ഞുകയറുന്ന ഭീകര സംഘങ്ങളിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണ്. പാക് താലിബാൻ അല്ലെങ്കിൽ പാകിസ്ഥാൻ, ഇതിൽ ഒന്നിനെ മാത്രമേ അഫ്ഗാൻ ഭരണകൂടം അംഗീകരിക്കാൻ പാടുള്ളൂ. ലോകത്ത് 57 ഇസ്‍ലാമിക രാജ്യങ്ങളുണ്ട്. അതിൽ അറേബ്യൻ ദേശത്തിന്റെ സംരക്ഷകരാകാനുള്ള ബഹുമതി ദൈവം നമുക്ക് മാത്രമേ നൽകിയിട്ടുള്ളൂ’’ – അസിം മുനീർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img