12:43am 29 October 2026
NEWS
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം ഖത്തർ ഷൂറ കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തി
26/05/2025  03:31 PM IST
nila
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം ഖത്തർ ഷൂറ കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തി

ദോഹ:ഇന്ത്യ പാക് സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട്  ബോധ്യപ്പെടുത്തുന്ന തിനായുള്ള സർവ്വ കക്ഷി സംഘം ഖത്തർഷൂറ കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ചനടത്തി.
 എൻ‌സി‌പി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം പി യുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം  ദോഹയിൽ ഷൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഹംദ ബിൻത് ഹസ്സൻ അൽ സുലൈത്തിയെയും ഷൂറ കൗൺസിൽ അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ നേരിടുന്ന
ഭീകരവാദത്തെകുറിച്ചും 
പഹൽഗാം അക്രമണത്തെകുറിച്ചും 
സംസാരിച്ചു.ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് വിവിധ രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ ബോധ്യ പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
കഴിഞ്ഞദിവസം ഖത്തറിൽ എത്തിയ സംഘം ഇന്ന് ഇന്ത്യൻ സമൂഹത്തെയും മാധ്യമപ്രതിനിധികളുമായും കൂടിക്കാഴ്ചനടത്തും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img