
എറണാകുളം : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ന്റെ ഭാഗമായി എറണാകുളം ജോയിന്റ് എക്സൈസ് കമ്മിഷണർ എൻ. അശോകുമാറിന്റെ നിർദ്ദേശാനുസരണം എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ മജു റ്റി. എം. ന്റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ രാവിലെ 8.30 വരെ നടത്തിയ NDPS കോമ്പിങ് ഓപ്പറേഷനിൽ എറണാകുളം ജില്ലയിൽ വിവിധ ഇടങ്ങളിൽ, ജില്ലാ അതിർത്തിയിൽ, നാഷണൽ ഹൈവേകളിൽ, സ്റ്റേറ്റ് ഹൈവേകളിൽ, അന്തർ സംസ്ഥാന ബസ്സുകൾ, ചെറിയ വാഹനങ്ങൾ, suspected ആയ ആളുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ 5 NDPS കേസുകൾ കണ്ടെത്തി 5 പ്രതികളെ അറസ്റ്റ് ചെയ്തു. 629മില്ലിഗ്രാം MDMA യും 70 ഗ്രാം ഗഞ്ചാവുമായി ഗുണ്ടാലിസ്റ്റിൽ പ്രതിയായ ജിതിൻ സിബി @ കണ്ണൻ, കോതമംഗലം ടിയാനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. 10ഗ്രാം ഹെറോയിനും 5ഗ്രാം ഗഞ്ചാവുമായി ആസ്സാം സ്വദേശി ജാക്കിർ ഹുസൈനെ പറവൂർ വച്ചു അറസ്റ്റ് ചെയ്തു. 7 ഗ്രാം ഗഞ്ചാവുമായി മൂന്നാർ ടൂർ പോയ തൃശൂർ സ്വദേശി അമൽ എന്നയാളെ കോതമംഗലത്ത് വച്ചു അറസ്റ്റ് ചെയ്തു. 11.6 ഗ്രാം ഹാഷിഷ് ഓയിലും 7 ഗ്രാം ഗഞ്ചാവുമായി മൂന്നാർ ടൂർ പോയ തൃശൂർ സ്വദേശി വിഷ്ണു ദേവിനെ കോതമംഗലത്ത് വച്ചു അറസ്റ്റ് ചെയ്തു. 10 ഗ്രാം ഗഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപാങ്കർ മംഗലിനെ മുവാറ്റുപുഴയിൽ വച്ചു അറസ്റ്റ് ചെയ്തു.











