06:06am 13 November 2026
NEWS
കേരളത്തിന്റെ ഗാർമെന്റ് വിപണി തുറക്കുന്നത് വലിയ നിക്ഷേപ സാധ്യതകൾ പി രാജീവ്
06/01/2026  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്റെ ഗാർമെന്റ് വിപണി തുറക്കുന്നത് വലിയ നിക്ഷേപ സാധ്യതകൾ പി രാജീവ്
HIGHLIGHTS

ഐ.എഫ്.എഫ്. ഫാഷൻ എക്‌സ്‌പോ 2026  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.അങ്കമാലി എം.എൽ.എ. റോജി എം. ജോൺ, സാദിഖ് പി.പി., സമീർ മൂപ്പൻ, ഷാനവാസ് പി.വി., ഷാനിർ ജോനകശ്ശേരി ; ഷഫീക്ക് പി.വി;   പ്രമോദ് ചന്ദ്രൻ, ശിവദാസ്. മുജീബ് റഹ്മാൻ, അഹമ്മദുള്ള വി എംഎച്ച്,  അയ്യൂബ് ഖാൻ എന്നിവർ സമീപം.

കൊച്ചി: രാജ്യത്ത് വസ്ത്ര ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ വ്യവസായാന്തരീക്ഷം ഉപയോഗപ്പെടുത്തി  റെഡി മെയ്ഡ് ഗാർമെന്റ്–ഫാഷൻ മേഖലയിലെ സുപ്രധാന ഉൽപാദന കേന്ദ്രമായി കൂടി കേരളം മാറാൻ കഴിയും,” വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. 

അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഐ.എഫ്.എഫ്. ഫാഷൻ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ നിർമ്മിക്കുന്ന വസ്ത്ര ബ്രാൻഡുകൾ ഇത്തവണത്തെ  പ്രദർശനത്തിൽ ഉൾപ്പെടുത്തിയതിൽ അഭിമാനമുണ്ട്. അമേരിക്കൻ താരിഫ് വർദ്ധനവിന് ശേഷം രാജ്യത്തെ  ഗാർമെന്റ് വ്യവസായം പുതിയ വിപണികൾ തേടുന്ന നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. 

വസ്ത്ര–ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങളിലെ ശക്തമായ ആഭ്യന്തര ആവശ്യകത കേരളത്തിന് ഉത്പാദനത്തിലൂടെ പ്രയോജനപ്പെടുത്താനും  നേട്ടമുണ്ടാക്കാനുമുള്ള വഴി തുറക്കുകയാണ്. ഇതിന് ഐ.എഫ്.എഫ് പോലുള്ള ട്രേഡ് പ്ലാറ്റ്‌ഫോമുകൾ നിർമ്മാതാക്കളെയും വ്യാപാരികളെയും ബന്ധിപ്പിക്കുന്നതിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ ഐ.എഫ്.എഫ്. ഡയറക്ടർ സമീർ മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി എം.എൽ.എ. റോജി എം. ജോൺ, ഐ.എഫ്.എഫ്. എക്‌സ്‌പോ ഡയറക്ടർമാരായ സാദിഖ് പി.പി., സമീർ മൂപ്പൻ, ഷാനവാസ് പി.വി., ഷാനിർ ജോനകശ്ശേരി ; ഷഫീക്ക് പി.വി;   പ്രമോദ് ചന്ദ്രൻ (ട്വിൻ ബേർഡ്സ് ) ; ശിവദാസ് (കാലിക്കറ്റ് ഫാബ്രിക്സ്) ; മുജീബ് റഹ്മാൻ (ഫാമിലി ) ; അഹമ്മദുള്ള വി എംഎച്ച് ;  അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.

എക്‌സ്‌പോയുടെ രണ്ടാം ദിവസം നടക്കുന്ന ഐ.എഫ്.എഫ്. അവാർഡ്സ് നൈറ്റ്  ജനുവരി 7-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഫാഷൻ മേഖലയിലെ മികച്ച സംഭാവനകൾക്ക് പുരസ്‌കാരങ്ങൾ നൽകും.  പ്രമുഖ ബ്രാൻഡുകളുടെയും വെഡ്ഡിംഗ് സെന്ററുകളുടെയും പുതിയ കളക്ഷനുകൾ അവതരിപ്പിക്കുന്ന ഗ്രാൻഡ് ഫാഷൻ ഷോ, സാംസ്‌കാരിക പരിപാടികൾ എന്നിവയും  നടക്കും

2023-ൽ ആരംഭിച്ച ഇന്ത്യൻ ഫാഷൻ ഫെയർ ( ഐ.എഫ്.എഫ്. ) വലിയ  വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് സമീർ മൂപ്പൻ പറഞ്ഞു. വിഷു–റംസാൻ സീസണിന് മുന്നോടിയായി റീട്ടെയ്‌ലർമാർക്ക് പുതിയ കളക്ഷനുകൾ കണ്ടെത്താനും മേള സഹായിക്കുമെന്ന് അദ്ദേഹം
പറഞ്ഞു.

കൊൽക്കത്ത, ജയ്പൂർ, സുറത്ത്, മുംബൈ എന്നിവിടങ്ങളിലെ പ്രധാന ഫാഷൻ ഹബ്ബുകളടക്കം  200-ലധികം ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ഫാഷൻ വ്യാപാരത്തിനുള്ള ശക്തമായ ബി ടു ബി വേദിയാണ് എക്‌സ്‌പോ. 3000-ത്തിലധികം ബിസിനസ് സന്ദർശകരാണ് എക്‌സ്‌പോയിൽ എത്തിചേരുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img