
പള്ളുരുത്തി: രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു. പള്ളുരുത്തി പഷ്ണിത്തോട് ബസ് സ്റ്റോപ്പിനു സമീപം നടന്ന പരിപാടി എറണാകുളം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബേസിൽ മൈലന്തറ ഉൽഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡണ്ട് വാർമ്മയിൽ മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.സന്തോഷ് സ്വാഗതവും, ഖജാൻജി വി.കെ. വിജു നന്ദിയും രേഖപ്പെടുത്തി, മഹിളാ കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡണ്ട് ജീജ ടെൻസൺ, ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗം എൻ.കെ. നരേന്ദ്രൻ, യൂത്ത് കോൺഗ്രസ് കച്ചേരി പ്പടി മണ്ഡലം പ്രസിഡണ്ട് സഫർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓരവാഹികമായ കെ.എസ്.ഷൈൻ, പി.വി.രാജേഷ്, ഡേവിഡ് ലിസൺ, വിജി സേവ്യർ, ബിജു അറക്കപാടത്ത്, ജേക്കബ്ബ് കിളിയാറ,കെ.ആർ. ചന്ദ്രൻ,ജോസി കൊല്ലശ്ശേരി, ഫെനിൽ ഡിക്രൂസ്, ഷെമീർ എന്നിവർ സംസാരിച്ചു.
Photo Courtesy - Google











