
ദോഹ: ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് ഇൻകാസ് ഖത്തർസംഘടിപ്പിന്ന
ഉമ്മൻചാണ്ടിഅനുസ്മരണസമ്മേളനത്തിൽ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാരം മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയിക്ക് നൽകും.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പ്രമുഖ എഴുത്തുകാരി സുധാ മേനോൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നോർക്ക- റൂട്സ് ഡയറക്ടർ ജെ.കെ. മേനോൻ പുരസ്കാരം സമ്മാനിക്കും.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി - മത - രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേർത്തു പിടിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് ജോയിയെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പൊതുരംഗത്ത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവർത്തനങ്ങൾ, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അഭിപ്രായപ്പെട്ടു.ഇന്ന്
വൈകിട്ട് 6 മണിക്ക്അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളിൽ നടക്കുന്നഅനുസ്മരണയോഗത്തിൽഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.











