05:47am 14 August 2026
NEWS
ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം
19/07/2026  01:09 PM IST
NILA
ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം

ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം മഹിള കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ ദേവാലയത്തിൽ  നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ പി ശ്രീകുമാർ അനുസ്മര
ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗാന്ധിഭവനുള്ള സഹായധന സമർപ്പണവും, അന്തേവാസികൾക്കുള്ള പുതുവസ്ത്രവിതരണവും, മഹിളാകോൺഗ്രസ് ജില്ല പ്രസിഡന്റ്  ബബിത ജയൻ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. കെ.ആർ.സജീവൻ, നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, വൈസ് ചെയർമാൻ സാലി ജെയിംസ്, കർഷക കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ  ജോജി ചെറിയാൻ, ഐഎൻടിയുസി സംസ്ഥാന സമിതി അംഗം കെ ദേവദാസ്  ജീ.ശാന്തകുമാരി, ശ്രീലത ഓമനക്കുട്ടൻ, അനിത സജി,സീമാ ശ്രീകുമാർ, രശ്മി സതീഷ്, ഗാന്ധിഭവന്റെ ഡയറക്ടർ  ഗംഗാധരൻ,  കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.