
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനിലെത്തിയാണ് എന്‍.ബി. രാജഗോപാല്‍ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് എൻ.ബി രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു രാജഗോപാൽ.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് രാജഗോപാൽ പാർട്ടി വിട്ടത്. കുറച്ചുകാലമായി കോണ്‍ഗ്രസ്സ് തുടര്‍ന്നുവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നാണ് ഇദ്ദേഹം പറയുന്നത്. ഇനിമുതല്‍ ദേശീയതയിലൂന്നി പ്രവര്‍ത്തനം നടത്തുന്ന ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും രാജഗോപാല്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആര്. സുധാകരന് നായര്‍, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുകുമാരന്‍ കെ. എന്നിവരും ഇന്നലെ നടന്ന പരിപാടിയിൽ പങ്കെടുത്ത് ബിജെപിയിൽ ചേർന്നു. രാജീവ് ചന്ദ്രശേഖര്‍, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവര്‍ചേര്‍ന്ന് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.











