
രണ്ട് പുരുഷന്മാരുമൊത്തുള്ള പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഓൺലി ഫാൻസ് താരത്തിന് ദാരുണാന്ത്യം. ബ്രസിലീലെ റിയോ ഡി ജനീറോയിലാണ് സംഭവം. ഓൺലി ഫാൻസ് താരം അന്ന ബിയാട്രിസ് പെരേര ആൽവസ് ആണ് മരിച്ചത്. മൂന്നുപേരുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഇരുപത്തേളുകാരിയായ അന്ന നോവ ഇഗാകുവിലെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും താഴെ വീഴുകയായിരുന്നു. ഈ മാസം 23നാണ് സംഭവം നടന്നതെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
അന്ന പോളി എന്ന പേരിലാണ് യുവതി സൈബർ ലോകത്ത് അറിയപ്പെടുന്നത്. രണ്ട് പുരുഷ സഹതാരങ്ങൾക്കൊപ്പം എക്സ്-റേറ്റഡ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ, ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.











