10:24pm 18 April 2026
NEWS
24 മണിക്കൂറിനിടെ 100 പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തീരുമാനിച്ച യുവതിക്ക് പണികിട്ടി

21/01/2025  09:57 AM IST
nila
24 മണിക്കൂറിനിടെ 100 പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തീരുമാനിച്ച യുവതിക്ക് പണികിട്ടി

24 മണിക്കൂറിനിടെ 100 പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തീരുമാനിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ അസ്‌റനൂർ എവി എന്ന യുവതിയാണ് അറസ്റ്റിലായത്. റെക്കോഡ് ഭേദിക്കാനായി 24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്നായിരുന്നു യുവതിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ്  രാജ്യത്തിൻറെ ധാർമ്മിക മൂല്യങ്ങൾക്ക് കോട്ടം വരുത്തുന്ന പ്രഖ്യാപനം എന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തത്. 

ഒൺലിഫാൻസ് മോഡലാണ് അസ്‌റനൂർ എവി. 2023 മുതൽ തുർക്കിയിൽ ഒൺലിഫാൻസ് പ്ലാറ്റ്‌ഫോം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒട്ടറെ പേർ നിയമലംഘനം നടത്തി നിരോധിത ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് തുടരുന്നു. അസ്‌റനൂറിന് ഇൻസ്റ്റഗ്രാമിൽ 4,16,000ലധികം ഫോളോവേഴ്‌സുണ്ട്.

24 മണിക്കൂർ നീണ്ടുനിൽക്കുന്ന ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ലൈവായി സംപ്രേഷണം ചെയ്യുമെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇസ്താംബുൾ സെക്യൂരിറ്റി ബ്രാഞ്ച് ഡയറക്ടറേറ്റിൻറെ മോറാലിറ്റി ബ്യൂറോ അസ്‌റനൂറിനെതിരെ അന്വേഷണം ആരംഭിച്ചത്. അതാസീറിൽ ഒരു കോസ്മെറ്റിക് സർജറിക്ക് വിധേയയാകാൻ കാത്തിരിക്കുന്നതിനിടെയാണ് അസ്‌റനൂറിനെ പിടികൂടിയത്. "ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല. എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാൻ അവകാശമുണ്ട്"  അസ്‌റനൂർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img