10:38am 09 November 2026
NEWS
അംബേദ്കറിന്റെ ആശയങ്ങൾഉയർത്തി പിടിക്കുന്നത് ബിജെപി മാത്രം അരവിന്ദ് മേനോൻ
26/04/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അംബേദ്കറിന്റെ ആശയങ്ങൾഉയർത്തി പിടിക്കുന്നത് ബിജെപി മാത്രം  അരവിന്ദ് മേനോൻ

കൊച്ചി - ഭരണഘടന ശില്പി ഡോ. ബി.ആർ.അബേദ്കറിൻ്റെ ആശയങ്ങളും ഭരണഘടനയും ഉയർത്തി പിടിക്കുന്നത് ബി.ജെ.പി മാത്രമാണ് എന്ന് ബി ജെ പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ അഭിപ്രായപ്പെട്ടു.അംബേദ്കർ സമ്മാൻ സഭ -സെമിനാർ അങ്കമാലി രുഗ്മണി ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി എറണാകുളം നോർത്ത് ജില്ലാ.പ്രസിഡൻ്റ് എം എ ബ്രഹ്മരാജ് അദ്ധ്യക്ഷത വഹിച്ചു.പത്മശ്രീ പുരസ്കാര ജേതാവ് എം.കെ. കുഞ്ഞോൾ  മുഖ്യപ്രഭാഷണം നടത്തി.ബിജെപി സംസ്ഥാന സെക്രെട്ടറി ഡോ.രേണു സുരേഷ്,  സംസ്ഥാന സമതി അംഗങ്ങളായ എൻ പി ശങ്കരൻകുട്ടി, അഗസ്റ്റിൻ കോലഞ്ചേരി ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി കെ  ഭസിത്കുമാർ, എം എം ഉല്ലാസ് കുമാർ,സംസ്ഥാന കൗൺസിൽ എം എൻ ഗോപി ,ജില്ലാ സെക്രട്ടറി എൻ മനോജ്‌ - എന്നിവർ സംസാരിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട വ്യത്യസ്ത മേഖലകളിൽ പ്രാവിണ്യം നേടിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img