
ദോഹ:പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ കുടിശികയായ അംശദായം അടയ്ക്കാനുള്ള ഓൺലൈൻ സൗകര്യം നിർത്തിയതോടെ
പദ്ധതിയിൽനിന്ന് പുറത്താകുമെന്ന ആശങ്കയിൽ
ആയിരക്കണക്കിന് പ്രവാസികൾ.
5 വർഷം അംശദായം അടയ്ക്കുകയും 60 വയസ്സ് പൂർത്തിയാകുകയും ചെയ്തവർക്കാണ് പെൻഷൻ ലഭിക്കാനുള്ള അർഹത. എന്നാൽ ഇപ്പോൾ 60 വയസ്സാകുന്നവർക്കു കുടിശിക അടയ്ക്കാനുള്ള അവസരം ഇല്ലാതായതിനാൽ, വർഷങ്ങളായി സംഭാവന നൽകി വന്നവർക്കും പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥയാണ്.
കഴിഞ്ഞമാസംവരെ ഓൺലൈനായി കുടിശിക അടച്ച് അർഹത നിലനിർത്താൻ കഴിയുമായിരുന്നു. എന്നാൽ ഈ മാസം ഒന്നുമുതൽ കാരണമൊന്നും വ്യക്തമാക്കാതെ ആ സൗകര്യം നിർത്തലാക്കിയതായി പരാതിയുണ്ട്. ഇതിനകം തന്നെ പെൻഷൻ വിതരണം വൈകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം, ഇതോടെ നിരവധി പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്.കുടിശിക അടച്ചു തീർക്കാൻ കഴിയാത്തതിനാൽ, പെൻഷനുള്ള കാലാവധി പൂർത്തിയാക്കിയ പലർക്കും പെൻഷൻ വാങ്ങാനാവില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കുടിശിക അടയ്ക്കാനുള്ള സൗകര്യം നിർത്തലാക്കിയതെന്നു പ്രവാസികൾ പറയുന്നു.
ഏഴുലക്ഷത്തിലേറെ അംഗങ്ങളുള്ള പദ്ധതിയിൽ ഇപ്പോൾ ഏകദേശം ഏഴായിരത്തോളം പേർക്ക് മാത്രമാണ് പെൻഷൻ ലഭിക്കുന്നത്. പ്രവാസികൾക്ക് മാസം 350രൂപ യും,മടങ്ങിയെത്തിയവർക്കു 200രൂപയും അംശദായമായി അടയ്ക്കണം. 3500 മുതലാണ് പെൻഷൻതുക. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്ക്, അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും നിശ്ചയിച്ചിട്ടുളള മിനിമം പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായും
ലഭിക്കും
പദ്ധതിയിൽ ചേർന്ന് വർഷങ്ങളായി അംശദായംഅടിച്ചിട്ടും
60 വയസ്സിനു ശേഷം കുടിശിക തീർക്കാനാകാത്തതുകൊണ്ട് പെൻഷനിൽ നിന്നും പുറത്താകുമെന്ന
നിരാശയിലാണ്
പ്രവാസികൾ.
സംസ്ഥാന സർക്കാരിന്റെ നടപടി പ്രവാസി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഉടൻ തിരുത്തണമെന്നും പ്രവാസി ലീഗ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.










