01:41am 02 May 2026
NEWS
ഒഎൻജിസി മലയാളി സമാജം മുംബൈയുടെ ഓണാഘോഷം
24/09/2025  11:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഒഎൻജിസി മലയാളി സമാജം മുംബൈയുടെ ഓണാഘോഷം

മുംബൈ: ആഘോഷാരവങ്ങളോടെ ഒഎൻജിസി മലയാളി സമാജം മുംബൈയുടെ  ഓണാഘോഷപരിപാടികൾ നടന്നു.ഘാട്ട്കൂപ്പർ വെസ്റ്റ് സനൂർ ബങ്കറ്റ്സ് ഹാളിൽ നടന്ന പരിപാടികൾ സിനിമാ സംവിധായകൻ റോയി  മണപ്പള്ളിൽ  ഉദ്‌ഘാടനം ചെയ്തു. ഓണപ്പാട്ടുകളുടെ കാവ്യഭംഗിയെപ്പറ്റി പറഞ്ഞു പ്രസംഗം ആരംഭിച്ച ഉദ്ഘാടകൻ പാട്ടു കൂടി പാടിയാണ് വേദി വിട്ടത്. 

നവിമുംബൈ  നാട്യ അക്കാഡമി അവതരിപ്പിച്ച  കൈക്കൊട്ടിക്കളിയും കിഷോർ ഭട്ടും സംഘവും അവതരിപ്പിച്ച ചിരിയരങ്ങും ആകർഷകമായി. ശോഭ പ്രേം മേനോൻ, ശ്രീദേവി നായർ, വിദ്യാ ശശികാന്ത്, വീണാ ഭരദ്വാജ് തുടങ്ങിയവർ ഒന്നിനൊന്ന് ഹൃദ്യമായ ഗാനങ്ങളുമായി സദസ്സിന്റെ  കൈയടി നേടി. 

വിത്സൺ കരിമ്പന്നൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.കെ സുധാകരൻ, ശ്രീനാഥ് ബി നായർ, അനിൽ ദിവാകരൻ, ഷീലാ മോഹൻ, ഷേർളി വിൽസൺ, സന്തോഷ് ബാലൻ, പി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img