NEWS
വൺ ടു വൺ മീഡിയ സംഗീത ആൽബം: “ഉയിർപ്പാട്” പോസ്റ്റർ പ്രകാശനംചെയ്തു
26/06/2025 11:51 AM IST
nila

ദോഹ: സമകാലിക സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയ
സംഗീത ആൽബം 'ഉയിർപ്പാട്' പോസ്റ്റർ പ്രകാശനംചെയ്തു
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോംഖത്തർ) ഖത്തറിന്റെ നേതൃത്വത്തിൽ വൺ ടു വൺ മീഡിയയുടെ സഹകരണത്തോടെ നിർമിക്കുന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ
മജീഷ്യനും പ്രാസംഗികനുമായ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.
കവയത്രി
ഷംല ജഹ്ഫർ രചന നിർവഹിച്ച വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷഹീബ് ഷെബിയാണ്.ചലചിത്രപിന്നണി ഗായകൻ സിയാ ഉൽ ഹഖ് ആലപിക്കുന്ന ആൽബംമുർഷിദ് മുഹമ്മദാണ്
സംവിധാനംചെയ്യുന്നത്. ഛാ യാഗ്രഹണം രതീഷ് ഫ്രെയിം ഹണ്ടർ.മൽഹാർ സീസൺ 2 വേദിയിൽ നടന്ന ചടങ്ങിൽ ഡോമിന്റെ യും വൺ ടു വൺ മീഡിയയുടെയും പ്രതിനിധികൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











