12:31pm 07 November 2026
NEWS
വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സിന് രണ്ടാം പാദത്തില്‍ 174.96 കോടി വരുമാനം.
07/11/2026  11:17 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സിന്  രണ്ടാം പാദത്തില്‍ 174.96 കോടി വരുമാനം

 

കൊച്ചി: ആഗോള എഐ കേന്ദ്രീകൃത കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സേവന ദാതാക്കളായ വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് രണ്ടാം പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 174.96 കോടി രൂപയിലെത്തി. മുന്‍ പാദത്തെ അപേക്ഷിച്ച് 10.5 ശതമാനം വളര്‍ച്ചയാണിത്. പാദത്തിലെ അറ്റാദായം 87 ശതമാനം വര്‍ദ്ധിച്ച് 18.41 കോടി രൂപയായി. ഇതോടെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മൊത്തം വരുമാനം 138 ശതമാനം വര്‍ദ്ധനവോടെ 333.28 കോടിയും അറ്റാദായം 80 ശതമാനം വര്‍ദ്ധിച്ച് 34.72 കോടി രൂപയുമായി. എബിറ്റ 109 ശതമാനം വര്‍ദ്ധിച്ച് 45.32 കോടിയായി ഉയര്‍ന്നു.
അന്താരാഷ്ട്ര കരാറുകളും എഐ സാങ്കേതികവിദ്യയിലെ മുന്നേറ്റവുമാണ് കമ്പനിക്ക് മികച്ച വളര്‍ച്ച സമ്മാനിച്ചത്. നിരവധി വന്‍കിട കരാറുകളില്‍ കമ്പനി ഒപ്പുവെച്ചു. കോസ്റ്റാറിക്കയിലെ പ്രമുഖ സ്ഥാപനവുമായി 4 വര്‍ഷത്തേക്ക് 10.8 മില്യണ്‍ ഡോളറിന്റെ അന്താരാഷ്ട്ര കരാര്‍ സ്വന്തമാക്കിയ കമ്പനി, ഇന്ത്യയിലെ പ്രമുഖ പവര്‍ യൂട്ടിലിറ്റി കമ്പനിയില്‍ നിന്ന് 39.32 കോടി രൂപയുടെ ഓര്‍ഡറും നേടി. കൂടാതെ വിആര്‍എല്‍ ലോജിസ്റ്റിക്‌സ്, പ്രമുഖ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുമായി 3 വര്‍ഷത്തെ സേവന കരാറുകളില്‍ ഏര്‍പ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img