11:48pm 12 November 2026
NEWS
വണ്‍ പോയിന്റ് വണ്‍ സൊലുഷന്‍സിന് മൂന്നാം പാദ ഫലങ്ങളില്‍ വന്‍ കുതിപ്പ്
13/02/2026  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വണ്‍ പോയിന്റ് വണ്‍ സൊലുഷന്‍സിന് മൂന്നാം പാദ ഫലങ്ങളില്‍ വന്‍ കുതിപ്പ്

കൊച്ചി- പ്രമുഖ എഐ നിയന്ത്രിത ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (BPM) സ്ഥാപനമായ വണ്‍ പോയിന്റ് വണ്‍ സൊലുഷന്‍സിന് 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദ ഫലങ്ങളില്‍ വന്‍ നേട്ടം. 2025 ഡിസമ്പര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ പ്രധാന സാമ്പത്തിക മേഖലകളിലെല്ലാം വണ്‍ പോയിന്റ് വണ്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

മുന്‍ പാദത്തെയപേക്ഷിച്ച് 9.1 ശതമാനം വരുമാന വളര്‍ച്ചയുമായി കമ്പനിയുടെ ആദായം 77.3 കോടി രൂപയായി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ മൊത്തം വരുമാനം 81.3 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 15.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നികുതിക്കു ശേഷമുള്ള ലാഭം മുന്‍ പാദത്തെയപേക്ഷിച്ച് 2.6 ശതമാനം വളര്‍ന്ന് 10.1 കോടി രൂപയായി.നിശ്ചിത പാദത്തില്‍ പലിശകള്‍, നികുതികള്‍, ഇടിവ് (EBITDA) എന്നിവയ്ക്കു മുന്‍പുള്ള ലാഭം 21.7 കോടി രൂപയില്‍ നിന്ന് 5.16 ശതമാനം വളര്‍ന്ന് 21.7 കോടി രൂപയായിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img