
കൊച്ചി: പ്രമുഖ എഐ അധിഷ്ഠിത ബിസിനസ് നടത്തിപ്പ് മാനേജ്‌മെന്റ് സ്ഥാപനമായ വണ്‍പോയിന്റ് വണ്‍ സൊലുഷന്‍സ് നാലാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 2026 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ മുന്‍ പാദത്തെയപേക്ഷിച്ച് 22.7 ശതമാനം വളര്‍ച്ചയോടെ കമ്പനിയുടെ വരുമാനം 99.7 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 35.5 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഗോള സാന്നിധ്യം ഗണ്യമായി വര്‍ധിപ്പിക്കാനും സാങ്കേതിക മേഖലയില്‍ കുതിപ്പു സൃഷ്ടിക്കാനും കഴിഞ്ഞതായി വണ്‍ പോയിന്റ് വണ്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛബ്ര പറഞ്ഞു. നാലാം പാദത്തിലാണ് 33.37 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള നെറ്റ് കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്റര്‍ എസ് എ യുടെ ഏറ്റെടുക്കല്‍ കമ്പനി പൂര്‍ത്തിയാക്കിയത്. ഇതോടെ മധ്യ അമേരിക്ക, ലാറ്റിനമേരിക്ക മേഖലകളില്‍ കരയിലും കടലിലും വണ്‍പോയിന്റ് വണിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമായി. ഈ കാലയളവില്‍ സാങ്കേതിക വിദ്യ, പ്രതിഭാ പരിപോഷണം, ആഗോള വികസനം എന്നീ രംഗങ്ങളില്‍ കമ്പനിയുടെ നിക്ഷേപം വര്‍ധിച്ചു. പിരാമല്‍ ഫിനാന്‍സ് ലിമിറ്റഡുമായി മൂന്നു വര്‍ഷത്തേക്കുള്ള 60 കോടി രൂപയുടെ കരാര്‍ നേടാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
Photo Courtesy - Google







