NEWS
പനങ്ങാട് MDMA യുമായി ഒരാൾ പിടിയിൽ .
30/04/2026 07:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : പനങ്ങാട് MDMA യുമായി ഒരാൾ പിടിയിൽ . പനങ്ങാട് മാടവനയ്ക്ക് സമീപത്തു നിന്നും 46.280 gm MDMA , DANSAF പിടികൂടി. 1. ലിനോജ് 22 , ചുള്ളിക്കൽ വീട് , പുതുവൈപ്പ് , എറണാകുളം എന്നയാളെയാണ് MDMA യുമായി പിടികൂടിയത്. പ്രതിയുടെ മയക്കുമരുന്ന് ശൃംഖലയെ പറ്റി പോലീസ് അന്വേഷണം നടത്തുകയാണ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









