NEWS
കളമശ്ശേരിയിൽ MDMA യുമായി ഒരാൾ പിടിയിൽ.
30/04/2026 10:46 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി വട്ടേക്കുന്നം CP നഗറിൽ നിന്നും 30 gm MDMA , DANSAF പിടികൂടി. 1. സിദ്ദീഖ് 28 , കാഞ്ഞിരപ്പറമ്പിൽ , മഠം po, നോർത്ത് പറവൂർ, എറണാകുളം. എന്നയാളെയാണ് MDMA യുമായി പിടികൂടിയത് . തൃക്കാക്കരയിൽ MDMA യുമായി പിടികൂടിയ കെവിൻ ബി മാത്യു ആണ് പ്രതിക് MDMA നൽകിയത്. കെവിന്റെ മയക്കുമരുന്ന് ശൃംഖലയിൽ പെട്ട ആളുകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










