06:48pm 18 April 2026
NEWS
മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനില്‍ നിന്ന് പുക ശ്വസിച്ച്‌ ചികിത്സയിലായിരുന്നവരില്‍ ഒരാള്‍ മരിച്ചു .
18/04/2026  04:43 PM IST
സണ്ണി ലുക്കോസ്
മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനില്‍ നിന്ന് പുക ശ്വസിച്ച്‌ ചികിത്സയിലായിരുന്നവരില്‍ ഒരാള്‍ മരിച്ചു .

വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്.നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു. എഞ്ചിൻ റൂമില്‍ വെള്ളം കയറിയതിന്‍റെ കാരണം നോക്കാൻ പോയപ്പോള്‍ ആണ് ശ്വാസതടസം അനുഭവപ്പെട്ടത്.

ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കല്‍ അകലെയാണ് സംഭവം. ആയിഷ വണ്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്.

ബോട്ടില്‍ വെള്ളം കയറി എന്ന സംശയത്തില്‍ എൻജിൻ റൂമിലേക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. പിന്നീട് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മൂന്നുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img