10:24pm 12 November 2026
NEWS
നിസാർ യൂട്ടിലൈസേഷൻ പ്രോഗ്രാമിന് (NISAR-UP) കീഴിലുള്ള ആദ്യത്തെ ISRO-SAC ഗവേഷണ ഗ്രാന്റുകളിലൊന്ന് കുസാറ്റ് പ്രൊഫസർക്ക്
07/02/2026  05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിസാർ യൂട്ടിലൈസേഷൻ പ്രോഗ്രാമിന് (NISAR-UP) കീഴിലുള്ള ആദ്യത്തെ ISRO-SAC ഗവേഷണ ഗ്രാന്റുകളിലൊന്ന് കുസാറ്റ് പ്രൊഫസർക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസ് ജിയോളജി ആൻഡ് ജോഫിസിക്സ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. സുനിൽ പി എസ് , ഹിമാലയൻ മേഖലയിലെ ഭൂകമ്പ ഗവേഷണ പദ്ധതിക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) സ്പേസ് ആപ്ലിക്കേഷൻ സെന്റർ (SAC) 35 ലക്ഷം രൂപയുടെ ഗവേഷണ ധനസഹായം അനുവദിച്ചു.

നിസാർ യൂട്ടിലൈസേഷൻ പ്രോഗ്രാമിന്റെ (NISAR-UP) ഭാഗമായുള്ള ഈ പിന്തുണ നാസയും, ഇസ്രോയും (NASA-ISRO) സംയുക്തമായി നിസാർ (NISAR) ഉപഗ്രഹം 30 ജൂലൈ 2025ൽ വിക്ഷേപിച്ചതിനുശേഷം SAC-ISRO പ്രഖ്യാപിച്ച ആദ്യത്തെ ഗവേഷണ ഗ്രാന്റുകളിൽ ഒന്നാണിത്. കിഴക്കൻ ഹിമാലയത്തിലെ ഭൂകമ്പപരമായി സജീവമായ മേഖലകളിലെ അപകട സാധ്യതകളുടെ കൃത്യമായ കണക്കുകൾ തയാറാക്കുക എന്നതാണ് ഈ മൂന്ന് വർഷ ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.

NISAR ഉപഗ്രഹ റഡാർ ഡാറ്റയും GNSS അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് ഈ ഗവേഷണ പദ്ധതി തയാറാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഭൂചലന സജീവമേഖലകളിലൊന്നായ കിഴക്കൻ ഹിമാലയത്തിലെ ഭൂകമ്പ സാധ്യത വിലയിരുത്തലിനും ദുരന്തനിവാരണ തയാറെടുപ്പിനും ഈ ഗവേഷണത്തിന്റെ കണ്ടെത്തലുകൾ നിർണായക സംഭാവന നൽകും. കൂടാതെ, NASA-ISRO സംയുക്ത നിസാർ ദൗത്യത്തിന്റെ ശാസ്ത്രീയ പ്രയോഗങ്ങളെ ശക്തിപ്പെടുത്താൻ ഈ പഠനം സഹായിക്കും. ഡോ.സുനിൽപി.എസ് ന്, വിവിധ ഗവേഷണ പദ്ധതികൾക്കായി SAC-ISRO തുടർച്ചയായി പിന്തുണയ്ക്കുന്ന മൂന്നാമത്തെ ഗവേഷണ പദ്ധതിയാണിത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img