08:01pm 19 August 2026
NEWS

2029 ൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്? ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനായി കേരളത്തിൽ ബിജെപിയുടെ ഒരുക്കങ്ങൾ

19/08/2026  07:31 PM IST
nila
 2029ൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്? ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനായി കേരളത്തിൽ ബിജെപിയുടെ ഒരുക്കങ്ങൾ

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ലക്ഷ്യമിട്ട് ബിജെപി സംഘടനാ തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നു. മിഷൻ 2029ന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് സംസ്ഥാന ഘടകങ്ങൾക്ക് പ്രത്യേക ടീമുകളെയും മേഖലാ പ്രഭാരിമാരെയും നിയോഗിച്ചാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളുടെ സംഘടനാ ഏകോപന ചുമതലയുള്ള പുതിയ മേഖലാ പ്രഭാരിമാരുടെ പട്ടികയും ബിജെപി പുറത്തുവിട്ടു.

കാസർകോട്, കണ്ണൂർ, വയനാട്: വി.കെ. സജീവൻ
കോഴിക്കോട്, മലപ്പുറം: വി. ഉണ്ണികൃഷ്ണൻ
തൃശൂർ, പാലക്കാട്: കെ.കെ. അനീഷ്
എറണാകുളം, കോട്ടയം, ഇടുക്കി: ഷോൺ ജോർജ്
ആലപ്പുഴ, പത്തനംതിട്ട: അനൂപ് ആന്റണി
തിരുവനന്തപുരം, കൊല്ലം: കെ. സോമൻ

ദേശീയ തലത്തിൽ നിതിൻ ഗഡ്കരി അധ്യക്ഷനായ പുതിയ ടീം നിലവിൽ വന്നതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ സംഘടനാ ചുമതലകളിലും പുനഃക്രമീകരണം നടത്തുന്നത്. ഓണത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയേക്കും. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തും.

അതേസമയം, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം യാഥാർഥ്യമാക്കുന്നതിന് മുന്നിൽ നിരവധി ഭരണഘടനാപരവും രാഷ്ട്രീയവുമായ കടമ്പകളുണ്ട്. മണ്ഡല പുനർനിർണയം പൂർത്തിയാകണം, ആവശ്യമായ നിയമനിർമാണം പാർലമെന്റിൽ പാസാക്കണം, സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കണം തുടങ്ങിയ നടപടികൾ ഇനിയും ബാക്കിയുണ്ട്.

നിയമനിർമാണ നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ തന്നെ സംഘടനാപരമായി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുകയാണ് ബിജെപി. സംസ്ഥാനതല ഏകോപനവും മേഖലാതല പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുമതലകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img