03:17am 21 September 2026
NEWS
ഓടിക്കൊണ്ടിരിരുന്ന കാറിന് തീ പിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു

07/01/2025  09:39 AM IST
nila
ഓടിക്കൊണ്ടിരിരുന്ന കാറിന് തീ പിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു

ഓടിക്കൊണ്ടിരിരുന്ന കാറിന് തീ പിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു. ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ വെച്ച് ഹൈദരാബാദ് സ്വദേശി ശ്രീറാം (26) ഓടിച്ചിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. ശ്രീറാമും ഒപ്പമുണ്ടായിരുന്ന സ്ത്രീയും പൊള്ളലേറ്റ് മരിച്ചു. സ്ത്രീ ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. തീപിടിത്തത്തിൻറെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img