05:20am 13 November 2026
NEWS
ഭൂമിക്ക് കാവലായി ഒരു മണിക്കൂർ; ഖത്തറിൽ 'അർത്ത് അവർ' ആചരിച്ചു, ലുലു ഔട്ട്‌ലെറ്റുകളും പങ്കുചേർന്നു
29/03/2026  09:16 AM IST
nila
ഭൂമിക്ക് കാവലായി ഒരു മണിക്കൂർ; ഖത്തറിൽ അർത്ത് അവർ ആചരിച്ചു, ലുലു ഔട്ട്‌ലെറ്റുകളും പങ്കുചേർന്നു

 


​ദോഹ: ആഗോള പരിസ്ഥിതി സംരക്ഷണ കാമ്പയിനായ 'എർത്ത് അവറിന്റെ' (Earth Hour 2026) ഭാഗമായി ഖത്തറും മിഴിയടച്ചു. ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെയായിരുന്നു രാജ്യം പരിസ്ഥിതി സൗഹൃദ മണിക്കൂർ ആചരിച്ചത്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഈ ഉദ്യമത്തിൽ പങ്കാളികളായി.
​ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റും പരിസ്ഥിതി പ്രതിബദ്ധത പ്രഖ്യാപിച്ച് ഈ ആഗോള ദൗത്യത്തിൽ സജീവമായി പങ്കുചേർന്നു. ലുലുവിന്റെ ഡി-റിങ് റോഡ് ശാഖയുൾപ്പെടെ ഖത്തറിലുടനീളമുള്ള വിവിധ ഔട്ട്‌ലെറ്റുകളിലെ പുറംഭാഗത്തെ ലൈറ്റുകളും അനാവശ്യമായ മറ്റ് വൈദ്യുത ഉപകരണങ്ങളും ഈ ഒരു മണിക്കൂർ നേരത്തേക്ക് അണച്ചിട്ടു.
​ലുലുവിനെ കൂടാതെ ഖത്തറിലെ പ്രധാന പൊതുമരാമത്ത് സ്ഥാപനമായ അശ്ഗാൽ (Ashghal), ഖത്തർ ഫൗണ്ടേഷൻ, കത്താറ സാംസ്കാരിക ഗ്രാമം, ലുസൈൽ സിറ്റി, രാജ്യത്തെ വിവിധ മന്ത്രാലയങ്ങൾ, പ്രമുഖ ഹോട്ടലുകൾ എന്നിവയും എർത്ത് അവറിൽ പങ്കാളികളായി. ദോഹ കോർണിഷിലെയും വെസ്റ്റ് ബേയിലെയും പ്രധാന കെട്ടിടങ്ങളിലെ ലൈറ്റുകൾ അണച്ചുകൊണ്ട് രാജ്യം ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
​ഊർജ്ജ സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സർക്കാർ തലത്തിലുള്ള ഇത്തരം പരിസ്ഥിതി സൗഹൃദ നീക്കങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ലുലു മാനേജ്‌മെന്റ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img